SignIn
Kerala Kaumudi Online
Friday, 26 April 2024 2.46 PM IST

ടി.കെ. ചന്ദ്രൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറി

tk-chandran
ടി.കെ ചന്ദ്രൻ

കൊയിലാണ്ടി: ടി.കെ ചന്ദ്രനെ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി - ചെങ്ങോട്ട് കാവ് ബൈപ്പാസിലും തുടർന്ന് വെങ്ങളം വരെയുള്ള ഭാഗത്തും പ്രദേശങ്ങളെ രണ്ടായി വിഭജിക്കുന്ന അസ്ഥ അലൈൻമെന്റിൽ കാണുന്നുണ്ടെന്നും അത്തരം പ്രദേശങ്ങളിൽ അടിപ്പാതയോ ട്രാഫിക് ജംഗ്‌ഷനോ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പാത വികസനത്തിന്റെ ഭാഗമായി ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടെ ചെറുകിട കച്ചവടക്കാർക്ക് മാന്യമായ പ്രതിഫലം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2020-ൽ കമ്മീഷൻ ചെയ്ത ഹാർബറിന്റെ വികസനം പൂർത്തിയാക്കണമെന്നും അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കണമെന്നും ബപ്പൻ കാട് റെയിൽവെ അടിപ്പാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.വിശ്വൻ, എം.മെഹബൂബ്, ജില്ല കമ്മറ്റി അംഗങ്ങളായ കെ.ദാസൻ, കെ.കുഞ്ഞമ്മദ്, ടി. ചന്തു എന്നിവർ പങ്കെടുത്തു.ഏരിയാ കമ്മറ്റി അംഗങ്ങൾ:എ.എം. സുഗതൻ,സി.അശ്വനീദേവ്,പി.ബാബുരാജ്,പി.കെ.ബാബു,കെ.രവീന്ദ്രൻ,കെ.സത്യൻ,കെ.ഷിജു,ടി.വി ഗിരിജ,എൽ.ജി. ലിജീഷ്,എ.സി. ബാലകൃഷ്ണൻ,പി.സി സതീഷ് ചന്ദ്രൻ,എം.നൗഫൽ,ബേബി സുന്ദർ രാജ്,കെ.ടി.സിജേഷ്,ആർ.കെ. അനിൽകുമാർ,ബി.പി. ബബീഷ്,എൻ.കെ.ഭാസ്കരൻ,പി.വി അനുഷ,അനിൽ പറമ്പത്ത്,വി.എം ഉണ്ണി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.