ചങ്ങനാശേരി: അഭ്യസ്ത വിദ്യരായ വനിത സംരംഭകരുടെ കൂട്ടായ്മയായ തരുണി ഒരുക്കുന്ന എക്സിബിഷൻ 26,27 തീയതികളിലായി പാലാത്തറച്ചിറയിലുള്ള ചങ്ങനാശേരി റോട്ടറി ക്ലബ്ബിൽ നടക്കും. മേളയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിക്കും. ഡിസൈനൽ, സൽവാർസ്, സാരീസ്, കൂർത്തീസ്,ഹോം ഫർണീഷിംഗ്, ഹോം മെയ്ഡ് കേക്കുകൾ, ഇൻഡോർ പ്ലാന്റുകൾ തുടങ്ങിയവയുടെ വിപുലശേഖരമാണ് മേളയിൽ 16 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്നത്. വീട്ടമ്മമാർ സ്വയം ഒരുക്കുന്ന സാധനങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നതെന്ന് തരുണി കോ- ഒാർഡിനേറ്റർമാരായ കുക്കു മനോജ്, സിബി സജു, അൻജു സുനിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |