ചങ്ങനാശേരി: ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( എസ്.സി.വി ടി) ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർക്ക് എസ്.എസ്. എൽ. സി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, നിയമാനുസൃതമായി ഒടുക്കേണ്ട ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. അവസാന തീയതി 30ന്. കൂടുതൽ വിവരങ്ങൾ നേരിട്ട് ഐ.ടി.ഐയിൽ എത്തിയാലോ, 8281444863, 9746411564, 0481 2400500. എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചാലാേ ലഭിക്കുന്നതാണെന്ന് വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ അറിയിച്ചു. വനിതകൾക്കു മാത്രമായിരിക്കും ഈ കോഴ്സുകളിൽ പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |