കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ ഡി.ടി പി. ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവുണ്ട്. അഭിമുഖം 29ന് രാവിലെ 11ന്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യ ആറ് മാസം ദൈർഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടർ മുഴുവൻ സമയ കോഴ്സ്, കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം. കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇതേ തസ്തികയിൽ ജോലി ചെയ്തവർക്ക് മുൻഗണനയുണ്ട്. പ്രായപരിധി 18-40.
വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവയ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ഡിസംബർ 31 വരെയാണ് നിയമന കാലയളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |