കൊല്ലം : ആർട്ട് ഒഫ് ലിവിംഗ് ഡിസംബർ 2 മുതൽ 5വരെ മെഡിറ്റേഷൻ ആൻഡ് ബ്രീത് വർക്ക് ഷോപ്പ് അഥവാ ഹാപ്പിനസ് പ്രോഗ്രാം ഓൺലൈൻ വഴി സംഘടിപ്പിക്കുന്നു. നാല് ദിവസങ്ങളിലായി രണ്ട് മണിക്കൂർ വീതമുള്ള ഈ പ്രോഗ്രാമിൽ യോഗ, മെഡിറ്റേഷൻ, പ്രാണായാമം, ജ്ഞാനം കൂടാതെ സുദർശനക്രിയ എന്ന ശ്വസനപ്രക്രിയ കൂടി പരിശീലിപ്പിക്കുന്നു. ബാംഗ്ലൂർ ആശ്രമത്തിൽ നിന്ന് പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ഇതിന്റെ തുടർ പരിശീലനം ഓൺലൈനിലൂടെ സൗജന്യമായി വീടുകളിലിരുന്ന് ചെയ്യാവുന്നതാണെന്ന് ജില്ലാ ടീച്ചേഴ്സ് കോ - ഓഡിനേറ്റർ ജി.രാജീവ് അറിയിച്ചു. ഫോൺ : 9447401498,9745221940.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |