കോട്ടയം : അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ ദരിദ്രരെ മുഖ്യധാരയിലേയ്ക്കുയർത്താനുള്ള നടപടി സമയബന്ധിതമായി സ്വീകരിച്ച് മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജില്ലാതല കോർ-കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ. മികവിന്റെ അടിസ്ഥാനത്തത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന ഗ്രാമപഞ്ചായത്തുകൾ, മികച്ച ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയ്ക്കാണ് പുരസ്കാരം നൽകുക. പദ്ധതിയുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്തു. അന്തിമ സാധ്യതാ പട്ടിക 30 ന് പ്രസിദ്ധീകരിക്കും. അർഹത പരിശോധന നടത്തുന്നതിന് നിയോഗിച്ച എന്യൂമറേറ്റർമാരുടെ പരിശീലനം ഡിസംബർ ഒന്നിന് പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |