സിഡ്നി: കാൺപുർ ടെസ്റ്റിൽ അർദ്ധസെഞ്ച്വറിയുമായി അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ അഭിനന്ദിച്ച് മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ്.ഐ.പി.എല്ലിൽ ശ്രേയസ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്ടനായിരുന്ന സമയത്ത് ടീമിന്റെ പരിശീലകനായിരുന്നു പോണ്ടിംഗ്.
കഴിഞ്ഞ വർഷങ്ങളിൽ നീ നടത്തിയ അധ്വാനം കാണുമ്പോൾ ഇത് നിനക്ക് അർഹതപ്പെട്ടതാണ്, ഇതൊരു തുടക്കം മാത്രമാണ്. നിന്നെയോർത്ത് അഭിമാനിക്കുന്നു. - പോണ്ടിംഗ് ട്വിറ്ററിൽ കുറിച്ചു.
ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറുന്ന 303-ാമത്തെ പുരുഷ താരമാണ് അയ്യർ. 2003-ൽ യുവ്രാജ് സിംഗിന് ശേഷം ന്യൂസിലാൻഡിനെതിരേ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരവും ശ്രേയസാണ്.
2017-ൽ ആദ്യമായി ഇന്ത്യൻ സീനിയർ കുപ്പായമണിഞ്ഞ ശ്രേയസിനെ തേടി നാലു വർഷം കഴിഞ്ഞാണ് ടെസ്റ്റിലേക്കുള്ള വിളിയെത്തിയിരിക്കുന്നത്.
മുംബൈക്കായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കാഡുള്ള താരമാണ് അയ്യർ. 54 മത്സരങ്ങളിൽ നിന്ന് 4592 റൺസ് അയ്യർ മുംബയ്ക്കായി നേടിയിട്ടുണ്ട്. 52.18 റൺസ് ശരാശരിയിലായിരുന്നു അയ്യരുടെ സ്കോറിംഗ്. 12 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |