പത്തനംതിട്ട : ബാലസാഹൃദ ഇടമാക്കാൻ ജില്ലയിൽ നിന്ന് 11 തദ്ദേശ ഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു. നെടുമ്പ്രം, കുറ്റൂർ, ഇരവിപേരൂർ, മല്ലപ്പള്ളി, റാന്നി പെരുനാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, കടമ്പനാട്, മലയാലപ്പുഴ, പന്തളം തെക്കേക്കര, തിരുവല്ല നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്.
ബാല സൗഹൃദ പ്രാദേശിക ഭരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 175 ൽ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബാലസൗഹൃദ ഇടമാക്കുന്നതിന് കിലയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കുള്ള പരിശീലനം ആരംഭിച്ചു. കുട്ടികളുടെ അതിജീവനം, വികസനം, പങ്കാളിത്തം, സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടത്തിയത്.
കില ജില്ലാ ഫെസിലിറ്റേറ്റർ എ.ആർ. അജിഷ് കുമാർ, കില ആർ.ജി.എസ്.എ ജില്ലാ കോ-ഓർഡിനേറ്റർ ധീരജ് ദിവാകരൻ, സെന്റർ കോ-ഓർഡിനേറ്റർ ഷാൻ രമേശ് ഗോപൻ എന്നിവർ നേതൃത്വം നൽകി. കില സംസ്ഥാന ഫാക്കൽറ്റിമാരായ ആശാ ജോസ്, വിനീതാ വിൻസന്റ്, ഡോ.രാഹുൽ, അഖിൽ, അച്ചാമ്മാ സിറിയക്, ഷീലാ എന്നിവർ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |