പുതുപ്പാടി: സന്തോഷ് ട്രോഫിയ്ക്കുള്ള 22 അംഗ കേരള ടീമിലേക്ക് പുതുപ്പാടി സ്വദേശി മുഹമ്മദ് അജ്ലസും. ഈങ്ങാപ്പുഴ എം.ജി.എം അക്കാദമിയ്ക്ക് ഇത് തികച്ചും അഭിമാനിക്കാൻ വകയേകുന്നതായി.
റിലയൻസ് യൂത്ത് ഗെയിംസ് ഫുട്ബാളിൽ ദേശീയ കിരീയം ചൂടിയ ടീമിൽ മികച്ച പ്രകനം കാഴ്ച വെച്ചതിനു പിറകെയാണ് അജ്സലിനു വിളി വരുന്നത്. പുതുപ്പാടി വെളുപ്പാംകുളം വട്ടൽപുറയായിൽ സുൽഫിക്കർ - ഷെറീന ദമ്പതികളുടെ മകനാണ് അജ്സൽ. മദ്ധ്യനിര താരമായ ജിജോ ജോസഫാണ് ടീമിന്റെ നായകൻ. അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങൾക്കാണ് ഇത്തവണ കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നൽകിയിരിക്കുന്നത്. ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ് പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടർ 21) മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖിൽ പി,സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ (അണ്ടർ 21) മുന്നേറ്റനിര: ജസ്റ്റിൻ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടർ 21), മുഹമ്മദ് അജ്സൽ (അണ്ടർ 21). കഴിഞ്ഞ തവണത്തെ പരിശീലകസംഘമാണ് ഇക്കുറിയും. ബിനോ ജോർജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്. ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. കലൂർ ജവാഹർലാൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കേരളത്തിന്റെ ആദ്യമത്സരം ഡിസംബർ 1 രാവിലെ 9.30 ന് ലക്ഷദ്വീപുമായാണ്. 3ന് രാവിലെ 9.30 ന് അന്തമാൻ നിക്കോബാറിനെയും 5 ന് വൈകിട്ട് 3ന് പുതുച്ചേരിയെയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |