കൊല്ലം: സംസ്ഥാന സീനിയർ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ 29 വരെ മുഖത്തല സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.ഇന്നു വൈകിട്ട് 5ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 30ന് നടക്കുന്ന സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ എക്സിക്യുട്ടീവ് യോഗത്തിൽ സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |