തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4741പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24മണിക്കൂറിനിടെ 54,309സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്ര് പോസിറ്റിവിറ്റി 8.72ശതമാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളും അപ്പീൽ നൽകിയ 526മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4382പേർ സമ്പർക്കരോഗികളാണ്. 315പേരുടെ ഉറവിടം വ്യക്തമല്ല. എട്ടു പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 36 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 5144 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |