തളിപ്പറമ്പ് : കോമത്ത് മുരളീധരന്റെ നേതൃത്വ ത്തിൽ ഒരുവിഭാഗം പ്രവർത്തകർ സി.പി.ഐയിൽ ചേരാൻ തീരുമാനിച്ചുവെന്ന വിവരം പുറത്തുവന്നയു ടൻ മാന്ധംകുണ്ടിലെ പ്രവർത്തകരെ പാർട്ടിക്കൊപ്പം നിർത്താൻ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയ രാജൻ തന്നെ നേരിട്ടെത്തി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് എം.വി. ജയരാജൻ, കെ.വി. സുമേഷ് എം. എൽ.എ, ടി.കെ. ഗോവിന്ദൻമാസ്റ്റർ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ എന്നിവർ മാന്ധംകുണ്ടിലെ ത്തിയത്. കോമത്ത് മുരളിയുടെ വീട്ടിലും ഇവർ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.പാർട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വീടുകളിലും നേതാക്കൾ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |