കുന്ദമംഗലം: ഇന്നലെ പുലർച്ചെ കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി. എസ്.ബി.ഐ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെനിലയിലെ കടകളിലേക്കാണ് ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോ, മോട്ടോർബൈക്ക് എന്നിവയെ ഇടിച്ചുതകർത്തതിന് ശേഷം ദേശീയപാതയിലെ ഇരുമ്പ് ബാരിക്കേഡും തകർത്ത് കയറിയത്. ഓട്ടോയാത്രക്കാരായ രണ്ട് പേർക്കാണ് പരിക്കേറ്റത്. അതിരാവിലെ നൂറ്കണക്കിന് തൊഴിലന്വേഷകരായ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടി ഇരിക്കുന്ന സ്ഥലമാണിത്. ഭാഗ്യവശാൽ വൻ അപകടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |