SignIn
Kerala Kaumudi Online
Friday, 27 May 2022 8.30 PM IST

റേഷൻ കാർഡ് തിരുത്താൻ 'തെളിമ"

df

കൊച്ചി: റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ 'തെളിമ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രിയിലുണ്ടായ തെറ്റുകൾ കാർഡ് ഉടമകൾക്ക് തിരുത്താം.
കാർഡ് അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എൽ.പി.ജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം. എല്ലാ കാർഡ് അംഗങ്ങളുടെയും ആധാർനമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂർത്തിയാക്കുകയാണ് മറ്റൊരു ലക്ഷ്യം.
എല്ലാ റേഷൻ കടകൾക്ക് മുന്നിലും തെളിമ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. തിരുത്തലിനുള്ള അപേക്ഷകൾ പെട്ടികളിൽ നിക്ഷേപിക്കാം. ഡിസംബർ 15 വരെ പൊതുജനങ്ങൾക്ക് അവസരം ഉപയോഗപ്പെടുത്താം. റേഷൻ ഡിപ്പോയിൽനിന്ന് ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ വിവരങ്ങളും ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാം.

 ആധാർ ബന്ധിപ്പിച്ചത് 95.9% പേർ

റേഷൻ കാർഡിൽ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 95.9 ശതമാനം മാത്രമാണ് പൂർത്തിയായത്. എൻ.എഫ്.എസ്.എ പ്രകാരം റേഷൻ വിതരണം കൃത്യമായി ലഭിക്കുന്നതിനായി എല്ലാ റേഷൻ കാർഡ് അംഗങ്ങളുടെയും ആധാർ നമ്പർ ആർ.സി.എം.എസുമായി ബന്ധിപ്പിക്കുന്നത് ജനുവരിയിൽ 100 ശതമാനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ സെന്ററുകൾ അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ മുഖേന മുൻകാലങ്ങളിലെന്ന പോലെ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. പദ്ധതിയുടെ ഭാഗമായി മുൻഗണനാ പൊതുവിഭാഗം റേഷൻ കാർഡ് പരിവർത്തനം, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RATIONCARD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.