വളാഞ്ചേരി: നഗരസഭയുടെ എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. നഗരസഭ ബസ് സ്റ്റാന്റിൽ നവീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് വലിയകുന്ന്, സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, നാസർ ഇരിമ്പിളിയം, നൗഷാദ് അത്തിപ്പറ്റ, ജിഷാദ് വളാഞ്ചേരി, ലിയാക്കത്തലി പൂക്കാട്ടിരി, ശിബിലി പാലച്ചോട്, പ്രദീപ് ഇരിമ്പിളിയം, ഹംസ കൊട്ടാരം, നിസാർ പാലക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |