SignIn
Kerala Kaumudi Online
Friday, 26 April 2024 2.28 PM IST

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: 23 ആധാരങ്ങളിൽ തീർപ്പായി

road

കോഴിക്കോട് : മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിനായി ഏറ്റെടുത്ത 23 ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. 55 ആധാരങ്ങളാണ് രജിസ്ട്രേഷനായി അയച്ചതെന്നും ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. എസ്.എ.എസ് പഠന റിപ്പോർട്ട് ലഭ്യമാക്കി എക്‌സ്‌പേർട്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.

ഗവ. മെഡിക്കൽ കോളേജിൽ ഒരു ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ പ്രവൃത്തി പൂർത്തിയായി രണ്ടാമത്തെ പ്ലാന്റിന്റെ പ്രവൃത്തി ആരംഭിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ടൗതെ ചുഴലിക്കാറ്റിൽ തകർന്ന തീരദേശ പഞ്ചായത്തുകളിലെ റോഡ് പ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി റവന്യൂ വകുപ്പിലേക്ക് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബീച്ച് ആശുപത്രി മാസ്റ്റർപ്ലാൻ പ്രവൃത്തിക്കായി റിവൈസ്ഡ് പ്ലാനും എസ്റ്റിമേറ്റും കിഫ്ബിയുടെയും ആരോഗ്യ വകുപ്പിന്റെയും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. വയലട നമ്പികുളം ടൂറിസം പദ്ധതിയിൽ ഇലക്ട്രിക്കൽ പ്രവൃത്തിയുടെ ഭാഗമായി സിംഗിൾ ഫേസ് കണക്ഷൻ സ്ഥാപിക്കുമെന്നും കൂടുതൽ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ത്രീഫേസ് കണക്ഷൻ ലഭ്യമാക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ജില്ലയിൽ അമ്മത്തൊട്ടിൽ ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദ്ദേശമുയർന്നു. നിർമ്മാണത്തിനായി 20.23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയറിൽ നിന്ന് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്. സർക്കാർ ഡി.എസ്.ആർ നിരക്ക് പുനർ നിർണയിച്ചതിനാൽ പുതുക്കിയ നിരക്ക് പ്രകാരമുള്ള പ്രൊപ്പോസൽ ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.

ലൈഫ് മിഷൻ സർവെയുമായി ബന്ധപ്പെട്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ചെറുപ്ലാഡ് വനഭൂമി പ്രശ്‌നം സംബന്ധിച്ച് കൊടിയത്തൂർ വില്ലേജിലെ കൈവശക്കാർ ഇല്ലാത്ത 80 ഏക്കർ മിച്ചഭൂമിയിൽ നിന്ന് 35 ഏക്കർ മിച്ചഭൂമി കണ്ടെത്തി സ്‌കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

എം.എൽ.എമാരായ പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ.കെ രമ, അഡ്വ.കെ.എം സച്ചിൻദേവ്, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, പ്ലാനിംഗ് ഓഫീസർ ടി.ആർ.മായ, എം.എൽ.എമാരുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.