SignIn
Kerala Kaumudi Online
Friday, 20 May 2022 11.49 PM IST

വന്നാൽ കാണാം, കണ്ണിൽ മണ്ണിടുന്ന കലാപരിപാടി!

t
പൊട്ടിപ്പൊളിഞ്ഞ എസ്.ബി.ഐ- എസ്.എം പാലസ് റോഡ്

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കുഴി​ച്ച് കുളംതോണ്ടി​യ റോഡുകളി​ൽ മണ്ണി​ട്ട് നി​കത്തുന്ന കൺകെട്ട് വി​ദ്യയുമായി​ അധി​കൃതർ. പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുഴിച്ച ഇടങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ അധികൃതർ മിനക്കെട്ടിട്ടില്ല.

മാസങ്ങൾക്കു മുമ്പ് കണ്ണനല്ലൂർ റോഡിൽ പവർഹൗസ് ജംഗ്‌ഷന് സമീപത്തുള്ള കുറച്ചുഭാഗത്തു മാത്രമാണ് പേരിനെങ്കിലും റോഡ് ടാർ ചെയ്ത് കുഴികളടച്ചത്. ബാക്കിയുള്ള സ്ഥലങ്ങളിൽ മഴപെയ്ത് കുഴികൾ വലുതായി. പ്രതിഷേധസ്വരം ഉയരുമ്പോൾ ലോറികളിൽ മണ്ണ് കൊണ്ടി​ട്ട് നിരത്തുന്ന രീതിയാണ് അധികൃതർ പി​ന്തുടരുന്നത്. കനത്ത മഴ തുടരുന്നതിനാൽ മണ്ണിട്ട് നികത്തുന്ന ഇടങ്ങളെല്ലാം രണ്ടുദിവസത്തിനുള്ളിൽ വീണ്ടും കുഴികളാകുന്ന അവസ്ഥയുണ്ട്. ചാമക്കട കമ്പോളത്തിലാകട്ടെ ചെമ്മണ്ണ് ഉപയോഗിച്ചാണ് കുഴികൾ നികത്തിയത്. മഴയും കൂടിയായതോടെ റോഡുകൾ ചെളിക്കുണ്ടായി. ഇതോടെ കമ്പോളത്തിലെത്തുന്നവർ പലരും മറ്റ് വഴികൾ തേടാൻ തുടങ്ങിയെന്നും വ്യാപാരികൾ പറയുന്നു.

കുടിവെള്ള പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളിൽ ചെറിയ കുഴികൾ നേരത്തേതന്നെ രൂപപ്പെട്ടിരുന്നെങ്കിലും അവ ഉടൻ നികത്തി ടാറിംഗ് നടത്തുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. മാസങ്ങൾക്കിപ്പുറവും റോഡുകൾ നന്നാക്കാത്തതിനാൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ റോഡ് ആകെ അവതാളത്തിലായിരിക്കുകയാണ്. യാത്രക്കാരാവട്ടെ നടുവേദനയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും കാരണം നരകിക്കുന്നു. താത്കാലിക പരിഹാരം കാണാമെന്ന് ഒരു മാസം മുമ്പ് അധികൃതർ വാക്കു നൽകിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയാണ് ഞാങ്കടവ് പദ്ധതി നടപ്പാക്കുന്നത്. ജലവിഭവ വകുപ്പാണ് നിർവഹണ ഏജൻസി.

# നടുവൊടിക്കുന്ന നഗരവീഥികൾ

 ചെമ്മാൻമുക്ക്- കർബല

 ക്യു.എ.സി

 ഡി.സി.സി ഓഫീസ്- ബെൻസിഗർ

 താമരക്കുളം

 ചാമക്കട കമ്പോളം

 ലക്ഷ്മിനട- ആലുംമൂട് (അമ്മച്ചിവീട്)

 എസ്.ബി.ഐ - എസ്.എം.പാലസ്

 കന്റോൺമെന്റ് ആർ.ഒ.ബി പാലം

 ലിങ്ക് റോഡ്

 ആൽത്തറമൂട്- പള്ളിത്തോട്ടം

# മന്ത്രിയുടെ വാക്കിലാണ് പ്രതീക്ഷ

കുത്തിപ്പൊളിച്ച റോഡുകൾ പഴയപടിയാക്കാൻ പൊളിച്ചവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇത്തരം റോഡുകൾ സമയബന്ധിതമായി പൂർവസ്ഥിയിലാക്കിയില്ലെങ്കിൽ കർശനനിലപാട് സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. റോഡുകളുടെ അവസ്ഥയെ കുറിച്ച് ഹൈക്കോടതി വിമർശനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി പറഞ്ഞതിനെ ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പിലെ സാങ്കേതികവിഷയങ്ങൾ കൊണ്ടാണ് പണികൾ വൈകുന്നതെന്നും മന്ത്രി റോഷിഅഗസ്റ്റിനും പ്രതികരിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.