കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) കോട്ടയം ജില്ലാ കലാമേളയിൽ ചങ്ങനാശേരി ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം സിവിൽ സ്റ്റേഷനും മൂന്നാം സ്ഥാനം ഏറ്റുമാനൂരും നേടി. ചങ്ങനാശേരിയിലെ വി.കെ സുനിൽ കുമാർ കലാ പ്രതിഭയും ചങ്ങനാശേരിയിലെ തന്നെ ഡോ. ആരതി ഗോപിനാഥ് കലാ തിലകവുമായി. നാട്ടകം പോളിടെക്‌നിക്കിൽ നടന്ന കലോത്സവം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. അർജുനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് സുജാതന് കെ.ജി.ഒ. എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ആർ മോഹനചന്ദ്രൻ ആദരം അർപ്പിച്ചു.