മണ്ണാർക്കാട്: പ്ലസ് വൺ റിസൾട്ട് വന്നപ്പോൾ മുഹമ്മദ് നിസാന്റെ വിജയത്തിന് സ്വർണ തിളക്കം. കാഴ്ച പരിമിതിയെ മറികടന്ന് പ്ലസ് വൺ പരീക്ഷയിൽ 372 മാർക്ക് നേടിയാണ് തോട്ടര കെ.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് നിസാൻ സ്കൂളിന്റേയും നാട്ടുകാരുടേയും അഭിമാനമായി മാറിയത്. പുല്ലിശീരി ചേരിക്കപ്പാടം കുഞ്ഞിമുഹമ്മദ് - സലീന ദമ്പതികളുടെ മകനാണ്. ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത അവസ്ഥയിലും തളരാതെയാണ് മുഹമ്മദ് നിസാൻ തന്റെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |