ലക്നൗ: ഉത്തർപ്രദേശിൽ അടുത്ത മാസം നടക്കാനിരുന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയായിരുന്നു. തുടർന്ന് പരീക്ഷ റദ്ദാക്കിയതായി സർക്കാർ അറിയിച്ചു. സംഭവത്തിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.
'സർക്കാരിനു കീഴിലുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കും. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും' വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിച്ചില്ലെങ്കിൽ അദ്ധ്യാപക ഒഴിവുകളെ ബാധിക്കുമെന്ന് ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |