ഛത്തോഗ്രാം : പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഏഴുവിക്കറ്റ് വീഴ്ത്തി ബംഗ്ളാദേശിന്റെ ഇടം കയ്യൻ സ്പിന്നർ തൈജുൽ ഇസ്ളാം. ഇതോടെ ബംഗ്ളാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 330നെതിരെ പാകിസ്ഥാന്റെ മറുപടി 286ൽ അവസാനിച്ചു.116 റൺസ് വഴങ്ങിയാണ് തൈജുൽ ഏഴുപേരെ പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ളാദേശ് മൂന്നാം ദിനം കളിനിറുത്തുമ്പോൾ 39/4 എന്ന നിലയിലാണ് .83 റൺസിന്റെ ലീഡാണ് ആതിഥേയർക്ക് ഇപ്പോഴുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |