കോഴിക്കോട്: ബാലുശ്ശേരി - കക്കോടി റോഡ് വികസനം ഉടൻ പൂർത്തിയാക്കി ഗാതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്ന് സി.പി.എം കക്കോടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറിയായി കെ.എം രാധാകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു.
എൻ.രമേശൻ, എം.രാജേന്ദ്രൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സുജ അശോകൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.മെഹബൂബ്, മാമ്പറ്റ ശ്രീധരൻ, സി.ഭാസ്‌കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ചന്ദ്രൻ, ടി.വി.നിർമ്മലൻ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു.