കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകരിൽ ആവേശം പടർത്തി കൊയിലാണ്ടിയിൽ ജനജാഗരൺ യാത്രയ്ക്ക് തുടക്കമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതൃത്വം നൽകി. കൊല്ലം ചിറയ്ക്ക് സമീപത്തെ ഗാന്ധിപ്രതിമയുടെ പരിസരത്തു കേന്ദ്രീകരിച്ചായിരുന്നു തുടക്കം. സ്വാതന്ത്ര്യ സമരസേനാനി എം.കെ.കൃഷ്ണൻ താരിഖ് അൻവറിന് പതാക കൈമാറി.
എ.ഐ.സി.സി വക്താവ് ഷംന മുഹമ്മദ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ദിവ്യ ബാലകൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, മുൻ ഡി.സി.സി. പ്രസിഡന്റുമാരായ യു. രാജീവൻ, കെ.സി. അബു തുടങ്ങിയവരും നേതൃനിരയിൽ നീങ്ങി.