ബാഗ്ദാദ് : ഇറാഖിൽ ഐസിസ് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ദിയാല പ്രവിശ്യയിലായിരുന്നു സംഭവം.റോഡിനരികിൽ ബോംബ് സ്ഥാപിച്ചാണ് ഐസിസ് ഭീകരർ സൈനികരെ ആക്രമിച്ചതെന്നാണ് വിവരം.തുടർന്ന് പരിക്കേറ്റ സൈനികരെ രക്ഷിക്കാൻ പോകുന്നതിനിടെ മറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു. ഖുർദിസ്ഥാൻ പ്രദേശിക ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിൽ ഖുർദിസ്ഥാൻ പ്രദേശിക ഭരണകൂടം പ്രസിഡന്റ് നെചിർവാൻ ബർസാനി അനുശോചനം അറിയിച്ചു. സൈനികർ കൊല്ലപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്നും ആക്രമണം നടത്തിയ ഐസിസ് ഭീകരരെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.