വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ല ലോക്സഭ എന്ന് ആരാണ് പറഞ്ഞതെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ആറ് എംപിമാരാണ് തരൂരിനൊപ്പം ചിത്രത്തിലുള്ളത്.
വനിതാ എംപിമാർ മുൻകൈയെടുത്താണ് ഈ സെൽഫിയെടുത്തതെന്നും, അതേ സ്പിരിറ്റിൽ ട്വീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് അവരാണെന്നും തരൂർ വ്യക്തമാക്കി. ഇതുകണ്ടിട്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമിക്കണമെന്നും, ജോലിസ്ഥലത്തെ സൗഹൃദത്തിന്റെ സെൽഫിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |