SignIn
Kerala Kaumudi Online
Saturday, 27 April 2024 2.02 AM IST

വീര്യമില്ല, വിറ്റാമിൻ കൂടും : പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാങ്ങ സിറപ്പ്

pck

കാസർകോട്: കുടിച്ചാൽ പൂസാകാത്ത വിധത്തിൽ വീര്യം കുറച്ചും വിറ്റാമിന്റെ അളവ് കൂട്ടിയും പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാങ്ങ സിറപ്പ് വിപണിയിലെത്തിക്കും. പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റിന്റെ കീഴിൽ നാടുകാണി ഡിവിഷനിൽ കശുമാങ്ങ സിറപ്പ് തയ്യാറാക്കുന്നതിന് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അനുമതി നൽകി കഴിഞ്ഞു. കേരള കാർഷിക സർവ്വകലാശാലയുടെയും കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രയുടെയും സഹകരണത്തോടെയാണ് കശുമാങ്ങ സിറപ്പ് മാർക്കറ്റിൽ ഇറക്കുന്നത്.

കോർപ്പറേഷന്റെ തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന ഓർഗാനിക് സെർട്ടിഫൈഡ് കശുമാങ്ങയിൽ നിന്നാണ് സിറപ്പ് ഉണ്ടാക്കുന്നത്. 300 മില്ലി, 500 മില്ലി, 750 മില്ലി, ഒരു ലിറ്റർ കുപ്പികളിലായിരിക്കും വില്പന. പ്രാരംഭ ഡിസ്‌കൗണ്ട് ആയി 132 രൂപ വിലയുള്ള 500 മില്ലി 110 രൂപയ്ക്ക് വിതരണം ചെയ്യും. കശുമാങ്ങയുടെ ജ്യൂസിലും സ്‌ക്വാഷിലും വെള്ളത്തിന്റെ അംശവും ഉണ്ടാകുമെ|ങ്കിൽ സിറപ്പിൽ കശുമാങ്ങ നീരും ഷുഗറും മാത്രമേയുണ്ടാകു. ആൾക്കഹോൾ അംശവും രാസപദാർത്ഥങ്ങളും പൂർണ്ണമായും ഒഴിവാക്കി പോഷകമൂല്യത്തിനാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. വേനൽ കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന പാനീയം എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റും.

ചവർപ്പില്ല, കേടാകില്ല

ഒരു വർഷം കേടുകൂടാതെ പാനീയം സൂക്ഷിച്ചുവെക്കാം. കശുമാങ്ങയിൽ അരുചിക്ക് കാരണമായ കറ ( രാസഘടകം- ടാനിൻ) മാറ്റിയെടുത്ത് മെഷീനിൽ പിഴിഞ്ഞ് പഴച്ചാർ ശേഖരിച്ചു കഞ്ഞിവെള്ളം ഒഴിച്ചോ ചൗവ്വരി കുറുക്കി ഒഴിച്ചുമാണ് ചവർപ്പ് മാറ്റുന്നത്. താഴെ അടിഞ്ഞുകൂടുന്ന ടാനിൻ നീക്കം ചെയ്താണ് ചവർപ്പ് ഇല്ലാത്ത കശുമാങ്ങ നീര് എടുക്കുന്നത്.

കർഷകരിൽ പ്രതീക്ഷ

പത്തു കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോയോളം കശുമാങ്ങയും കിട്ടും. ഇതത്രയും ഉപയോഗശൂന്യമായി പോകുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. കശുമാങ്ങയിൽ നിന്നും 'ഫെനി' നിർമ്മിച്ച് ഗോവ പ്രയോജനപ്പെടുത്തുന്നുണ്ട്.കശുമാങ്ങയുടെ ശരാശരി തൂക്കം 30 മുതൽ 150 ഗ്രാം വരെയാണ്. രാസഘടകങ്ങളായ എസ്റ്ററുകളും ടെർപിനുകളും അടങ്ങിയതിനാൽ കശുമാങ്ങയുടെ പ്രത്യേകഗന്ധം എല്ലാവർക്കും ഇഷ്ടമാണ്. 100 ഗ്രാമ കശുമാങ്ങയിൽ 170 മില്ലി ഗ്രാം വരെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആപ്പിളിനേക്കാൾ പത്തിരട്ടി പോഷകമൂല്യം. ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്ടവും.

പ്ലാന്റേഷൻ കോർപ്പറേഷൻ ഡിവിഷനുകളിൽ കശുമാങ്ങ സിറപ്പ് ഉണ്ടാക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. നാടുകാണി ഡിവിഷന്റെ ചുവട് പിടിച്ചു വൈകാതെ മറ്റു എസ്റേറ്റുകളിലും ഇത് ഉണ്ടാക്കാൻ തുടങ്ങിയേക്കും.

എം.ടി സിബി

(മാനേജർ, പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASHUMANGA SIRAP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.