SignIn
Kerala Kaumudi Online
Friday, 26 April 2024 7.53 PM IST

ഗുരുദ്വാരയ്ക്ക് മുന്നിലെ വിവാദ ഫോട്ടോഷൂട്ട്; ക്ഷമ ചോദിച്ച് പാകിസ്ഥാൻ മോഡൽ

pakistan-model-sauleha

ന്യൂഡൽഹി: കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ നിന്നുള്ള ഫോട്ടോഷൂട്ടിൽ മാപ്പ് പറഞ്ഞ് പാകിസ്ഥാൻ മോഡൽ സൗലേഹ. തല ദുപ്പട്ട കൊണ്ട് മറക്കാതെയുള്ള സൗലേഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോഡലിനെതിരെ വിമർശനങ്ങളുയർന്നത്.


തല ദുപ്പട്ട കൊണ്ട് മറക്കാതെ ഗുരുദ്വാര ദർബാർ സാഹിബിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തലാണെന്നായിരുന്നു വിമർശനം. ഇതോടെയാണ് സൗലേഹ മാപ്പ് പറഞ്ഞത്.

A post shared by Sauleha صالحہ امتیاز 🇵🇰 (@swalaaa_lala)

വസ്ത്ര ബ്രാൻഡായ മന്നത്ത് ക്ലോത്തിംഗ് ആണ് കർതാർപൂർ സാഹിബിൽ ചിത്രീകരിച്ച സൗലേഹയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ശിരോമണി അകാലിദൾ വക്താവ് മഞ്ജീന്ദർ സിംഗ് സിർസയുൾപ്പടെ നിരവധി പേർ വിമർശനമുന്നയിച്ചു. ഗുരുദ്വാരയിൽ തല മറയ്ക്കുന്നത് നിർബന്ധമാണെന്നും, ആദരണീയമായ സ്ഥലത്തോടുള്ള ആദരവ് പ്രകടിപ്പിക്കലാണ് അതെന്നും മഞ്ജീന്ദർ സിംഗ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PAKISTAN MODEL SAULEHA, KARTARPUR SAHIB, PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.