കോട്ടയം : ജില്ലയിൽ 271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 270 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 385 പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 99 പുരുഷൻമാരും 151 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3590 പേരാണ് ചികിത്സയിലുള്ളത്. ആകെ 336322 പേർ കൊവിഡ് ബാധിതരായി. 329819 പേർ രോഗമുക്തി നേടി. 21819 പേർ ക്വാറന്റൈയിനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധ കൂടുതൽ 60 പേർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |