SignIn
Kerala Kaumudi Online
Friday, 26 April 2024 8.29 AM IST

അളവിനൊത്ത ലെഗിംഗ്സ് ലഭിക്കാത്ത നിരാശയിൽ ആ  പതിനേഴുകാരി  കാലുകളിലേക്ക്  നോക്കിയപ്പോൾ  തലയിലുദിച്ചത്  മറ്റൊരു  ഐഡിയ,  അങ്ങനെ  ചുളുവിൽ   ലോകപ്രശസ്തയായി

maci-currin

പാകത്തിനുള്ള വസ്ത്രങ്ങൾ കിട്ടിയില്ലെങ്കിൽ നമ്മൾ എന്താണ് സാധാരണയായി ചെയ്യുക? അളവിനൊത്ത വേറൊന്ന് അന്വേഷിക്കും. അല്ലെങ്കിൽ മാറ്റങ്ങൾ വരുത്തും. എന്നാൽ ഒരു പതിനേഴുകാരി ചിന്തിച്ചത് അങ്ങനെയായിരുന്നില്ല. ഏകദേശം ഒന്നരമീറ്ററോളം നീളമുള്ള തന്റെ കാലുകളിലേയ്ക്ക് നോക്കിയപ്പോൾ തോന്നിയത് മറ്റൊരു ഐഡിയയാണ്. എന്തുകൊണ്ട് ഗിന്നസ് റെക്കോർഡിനായി അപേക്ഷിച്ചുകൂടാ? തന്റെ അളവിനൊത്ത ലെഗിംഗ്സ് ലഭിക്കാതായപ്പോഴാണ് അമേരിക്കക്കാരിയായ മാകി കുറിന് ഇത്തരമൊരു ആശയമുദിച്ചത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള പെൺകുട്ടിയെന്ന 2021 ലെ ഗിന്നസ് വേൾഡ് റെക്കോർഡാണ് മാകി സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും നീളമേറിയ കാലുകളുള്ള കൗമാരക്കാരിയും മാകി തന്നെ. മാകിയുടെ ഇടത് കാലിന്റെ നീളം 135.267 സെ.മീറ്ററാണ്. വലതു കാലിന്റേത് 134.3 സെ.മീറ്ററും.

ടെക്സാസിൽ നിന്നുള്ള മാകിയുടെ കുടുംബത്തിലെ ആർക്കും ഇത്തരമൊരു സവിശേഷതയില്ല. ആറടി പത്തിഞ്ച് നീളമുള്ള കാലുകളുള്ളതിനാൽ തന്നെ മാകിയുടെ മൊത്തം നീളത്തിന്റെ അറുപത് ശതമാനവും കാലുകൾക്കാണ്. തന്റെ പൊക്കത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അസാധാരണമായ നീളമുള്ളവരിൽ ആത്മവിശ്വാസം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് താൻ റെക്കോർഡിനായി അപേക്ഷിക്കാൻ തീരുമാനിച്ചതെന്നും മാകി പങ്കുവയ്ക്കുന്നു.

നീളമുള്ള കാലുകളുള്ളതിനാൽ വാതിലുകൾ കടക്കാൻ, കാറിനുള്ളിൽ കടക്കാൻ, പാകത്തിനുള്ള വസ്ത്രങ്ങൾ ലഭിക്കാനൊക്കെ ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും തന്റെ സ്കൂളിലെ വോളിബോൾ പോലുള്ള കായിക ഇനങ്ങളിൽ വളരെയധികം ഉപകാരപ്രദമാകാറുണ്ടെന്നും മാകി വെളിപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MACI CURRIN, GUINNESS, RECORD, LONGEST, LEGS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.