SignIn
Kerala Kaumudi Online
Friday, 26 April 2024 4.43 PM IST

കണ്ണൻ താമരക്കുളത്തിന്റെ 'ഉടുമ്പ് "ഡിസംബർ 10ന് തീയേറ്ററിലെത്തും; അണിയറയിലൊരുങ്ങുന്നത് മൂന്ന് ചിത്രങ്ങൾ

udumb

കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത ത്രില്ലർ ചിത്രം 'ഉടുമ്പ്' ഡിസംബർ 10 ന് തീയേറ്ററിലെത്തും. സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്.

24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൻ.എം ബാദുഷ, എൽദോ ടി.ടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മോളിവുഡിൽ ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിംഗ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ഈ വർഷം അവസാത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എൻ.എം ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വി.ടി ശ്രീജിത്ത് എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അഭിലാഷ് അർജുനൻ, ആർട്ട്: സഹസ് ബാല, പി.ആർ.ഒ പി ശിവപ്രസാദ്, സുനിത സുനിൽ.

കണ്ണൻ താമരക്കുളത്തിന്റെ മൂന്ന് ചിത്രങ്ങൾ കൂടി റിലീസ് കാത്തിരിക്കുകയാണ്. മരട് എന്ന പേരിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് അടുത്ത റിലീസ്. ഹൈക്കോടതി ഇടപെടലിലും മറ്റ് ചില സാങ്കേതിക കാരണങ്ങളാലും ചിത്രത്തിന്റെ പേര് 'വിധി' എന്ന് മാറ്റിയിരുന്നു. ഡിസംബർ 17 ന് ചിത്രം റിലീസ് ചെയ്യും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവും സ്വർണ്ണാലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവുമാണ് ഇതിന്റെ നിർമ്മാണം. അനൂപ് മേനോൻ, ധർമജൻ, മനോജ് കെ ജയൻ, നൂറിൽ ഷെരീഫ്, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ദിനേശ് പള്ളത്തിന്റേതാണ് സ്‌ക്രിപ്ട്.

അഡ്വ. ഗിരീഷ് നെയ്യാർ, ബാദുഷ എൻ എം എന്നിവർ ചേർന്ന് നിർമ്മാണം നടത്തുന്ന കണ്ണൻ താമരക്കുളത്തിന്റെ 'വിരുന്ന് ' ജനുവരിയിൽ റീലീസിനെത്തും. ആക്ഷന് പ്രാധാന്യം നൽകി മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന വിരുന്നിൽ തമിഴ് നടൻ അർജുൻ, അജു വർഗീസ്, നിക്കി ഗിൽ റാണി, ആശാ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദിനേശ് പള്ളത്താണ് ഇതിന്റേയും സ്‌ക്രിപ്ട് ചെയ്യുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി എ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന 'വരാൽ' സിനിമയും കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഉടൻ തീയേറ്ററുകളിൽ എത്തും. നടൻ അനൂപ്‌ മേനോനാണ് വരാലിന്റെ സ്‌ക്രിപ്ട് ചെയ്തിരിക്കുന്നത്. അനൂപ് മേനോൻ, പ്രാകാശ് രാജ്, രഞ്ജി പണിക്കർ, സണ്ണി വെയിൻ, സായികുമാർ, ഗൗരി നന്ദ, പ്രിയങ്ക നായർ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, CINEMA, NEWS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.