ചായ്യോത്ത് : ചായ്യോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജനമൈത്രി പൊലീസിന്റെയും എസ്.പി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനത്തിൽ ബോധവൽക്കരണ ക്ലാസും എസ്. പി. സി , എൻ സി സി കേഡറ്റുകളെ അണിനിരത്തി ബോധവത്ക്കരണ റാലിയും നടത്തി. പ്രിൻസിപ്പാൾ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ എ .പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.നീലേശ്വരം സബ് ഇൻസ്പെക്ടർ കെ ഇ പ്രേമചന്ദ്രൻ ക്ലാസ്സെടുത്തു ബോധവൽക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി.നാരായണൻ.ടി വി ജയരാജൻ, ഷംസുദ്ദീൻ ടി ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ പ്രദീപൻ കെ, ശൈലജ എം എന്നിവർ സംസാരിച്ചു. സുനിൽ കുമാർ ഇവി, അനിത കെ , കെ വിനോദ്, ഉപേന്ദ്രൻ, റനീഷ എം.വി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |