SignIn
Kerala Kaumudi Online
Friday, 26 April 2024 1.04 PM IST

എച്ച്.എൽ.എൽ സ്റ്റോർ പത്തനംതിട്ടയിൽ കാണാമറയത്ത്, കുറഞ്ഞ വിലയ്ക്ക് മരുന്ന് കിട്ടും

hll
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എ ബ്ളോക്കിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോർ

പത്തനംതിട്ട: കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭിക്കുന്ന എച്ച്.എൽ.എൽ എന്നൊരു മെഡിക്കൽ സ്റ്റോറിനെപ്പറ്റി അറിയാമോ?. പലർക്കും അറിയില്ല. സർക്കാർ ആശുപത്രികളിൽ ആരും കാണാത്ത സ്ഥലത്തേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ് ഇൗ മെഡിക്കൽ സ്റ്റോർ. നാൽപ്പത് ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ചില ലോബികൾ ഇൗ മെഡിക്കൽ സ്റ്റോറിനെ കാണാമറയത്താക്കി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എ ബ്ളോക്കിലെ ഒന്നാം നിലയിലെ ഇടനാഴിയിലൂടെ ചെന്നാൽ എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റാേർ കണ്ടുപിടിക്കാം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നടത്തുന്ന മെഡിക്കൽ സ്റ്റാേറിൽ അവശ്യ മരുന്നുകളെല്ലാമുണ്ട്. കൂടാതെ സർജിക്കൽ ഉപകരണങ്ങളും പൊട്ടലുണ്ടാകുന്ന ശരീരഭാഗങ്ങളിൽ ഘടിപ്പിക്കുന്ന കമ്പികളും റാഡുകളുമെല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാണ്. എന്നാൽ, ആശുപത്രിയിൽ എത്തുന്ന ഭൂരിഭാഗം രോഗികൾക്കും വിലകുറച്ച് മരുന്നുകൾ ലഭിക്കുന്ന മെഡിക്കൽ സ്റ്റോറിനെപ്പറ്റി അറിയില്ല. ആരും പറഞ്ഞു കൊടുക്കാറില്ലെന്നതാണ് വാസ്തവം. ഡോക്ടർമാരുടെ കുറിപ്പടികളുമായി രോഗികൾ ആശുപത്രിക്ക് പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ ചെന്ന് ഉയർന്ന വിലയിൽ മരുന്നു വാങ്ങിപ്പോവുകയാണ് പതിവ്.

എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോറിനെപ്പറ്റി അറിയാവുന്നവർ അവിടയെത്തി മരുന്നുകൾ വാങ്ങുന്നുണ്ട്. ഒാർത്തോ, ന്യൂറോ വിഭാഗങ്ങളിലെ മരുന്നുകൾക്ക് പൊതുവെ വില കൂടുതലാണ്. എച്ച്.എൽ.എൽ സ്റ്റോറുകളിൽ ഇൗ മരുന്നുകൾ വൻ വിലക്കുറവിൽ ലഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളും ഇവിടെ ലഭ്യമാണ്. പാവങ്ങളും സാധാരണക്കാരുമായ രോഗികൾക്ക് പ്രയോജനകരമാകുന്ന ഇൗ മെഡിക്കൽ സ്റ്റോറിലേക്ക് രോഗികൾ പോകാതിരിക്കാൻ ആശുപത്രിക്കുള്ളിലെയും പുറത്തെയും ലോബികൾ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ മരുന്ന് ലഭിക്കുമെന്ന് അറിയിച്ചുകൊണ്ട് ആശുപത്രി കോമ്പൗണ്ടിൽ സ്ഥാപിച്ച എച്ച്.എൽ.എൽ ബോർഡ് പിഴുതുമാറ്റി. ദിശാ ബോർഡും കാണാനില്ല.

18 വയസിൽ താഴെയുള്ളവർക്ക്

മരുന്നുകൾ സൗജന്യം

ജനറൽ ആശുപത്രിയിൽ എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോറിൽ 18 വയസിൽ താഴെയുള്ള എല്ലാവർക്കും എല്ലാത്തരം മരുന്നുകളും സൗജന്യമായി ലഭിക്കും. ആർ.എസ്.ബി.വൈ, കാരുണ്യ സ്കീമുകളിൽ ഉൾപ്പെടുന്ന എല്ലാ പ്രായക്കാർക്കും മരുന്നുകൾ സൗജന്യമാണ്.

എച്ച്.എൽ.എൽ

ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ് എന്നാണ് മുഴുവൻ പേര്. 2012 ഡിസംബറിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. 2012ൽ അന്നത്തെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറാണ് ഉദ്ഘാടനം ചെയ്തത്.

സൗകര്യങ്ങൾ അനുവദിച്ചില്ല

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശ്രദ്ധ പതിയുന്നിടത്ത് എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോറിന് സ്ഥലം അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപടിയെടുത്തിട്ടില്ല. സ്റ്റാേർ ആശുപത്രിയിൽ താഴത്തെ നിലകളിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.

അറിഞ്ഞെത്തുന്നവർ ആശ്വാസത്തോടെ മടങ്ങുന്നു

എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു മാസം ശരാശരി 8 ലക്ഷം രൂപയുടെ മരുന്നുകൾ വിൽക്കുന്നു. കൊവിഡിന് മുൻപ് ദിവസം 300പേർ മരുന്നു വാങ്ങാൻ എത്തുമായിരുന്നു.

40% വരെ വിലക്കുറവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.