SignIn
Kerala Kaumudi Online
Friday, 26 April 2024 3.39 PM IST

സെൻട്രൽ വിസ്ത: മലിനീകരണമില്ലെന്ന് സത്യവാങ്മൂലം

central-vista

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും ഇതിൻ്റെ നിർമ്മാണ പ്രവർത്തനത്തെ ഡൽഹിയിലെ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ ഏർപ്പെടുത്തിയ നിർമ്മാണ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

കഴിഞ്ഞ നവം. 21ന് ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണം മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നുണ്ട്. നിർമ്മാണം മലിനീകരണം ഉണ്ടാക്കുന്നില്ല. സി ആൻഡ് ഡി വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ അനുസരിച്ച് എല്ലാ നടപടികളും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും മറ്റെല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CENTRAL VISTA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.