SignIn
Kerala Kaumudi Online
Saturday, 27 April 2024 12.57 AM IST

ഒമിക്രോൺ ഭീഷണിയിൽ കുതിച്ചുയർന്ന് വാക്സിനേഷൻ

covid

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ജില്ലയിലെ പ്രതിദിന വാക്സിനേഷനുകളുടെ എണ്ണം 20,000 ത്തിന് മുകളിലെത്തി. രണ്ടാം ഡോസ് സ്വീകരിക്കാൻ ചിലർ വിമുഖത കാട്ടിയെങ്കിലും ആരോഗ്യവകുപ്പിന്റെ ഇടപടലും കൊവിഡ് ജനിതക വകഭേദമായ ഒമിക്രോൺ ഭീഷണിയുമാണ് വാക്സിനേഷൻ ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിൽ രണ്ട് ഡോസ്‌ വാക്സിനും സ്വീകരിച്ചവർ 65 ശതമാനമാണ്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ മാസം അവസാനത്തോടെ വാക്സിൻ വിതരണം ചെയ്യുക എന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. മറ്റു ജില്ലകൾ വാക്സിനേഷനിൽ മുന്നിട്ടുനിൽക്കുമ്പോൾ കൊല്ലം പിന്നാക്കം പോയ അവസ്ഥയുണ്ടായി. ആദ്യഡോസ് സമയത്ത് ചില ദിവസങ്ങളിൽ 50,000 ത്തിലധികം വാക്സിൻ വിതരണം ചെയ്തിരുന്നു. എന്നാൽ,​ കഴിഞ്ഞ ആഴ്ച വരെ മന്ദഗതിയിലായിരുന്ന പ്രക്രിയ ഇപ്പോൾ സജീവമാകുകയും ദിവസേന 20,000 ത്തിലധികം വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ട്. വിവിധ കാരണങ്ങളാൽ ഒന്നാം ഡോസ് സ്വീകരിക്കാതിരുന്നവരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 40,000 ത്തോളം പേർ ഒന്നാം ഡോസ് വാക്സിൻ ഇനിയും സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്‌കൂളുകളിൽ വാക്സിൻ

സ്വീകരിക്കാത്തവർ 90

ജില്ലയിൽ വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപക, അനദ്ധ്യാപകർ 90 പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇതിൽ ഗർഭിണികൾ, ചികിത്സയ്ക്കായി അവധിയെടുത്തവർ 14 പേർ മാത്രമാണ്. മറ്റുള്ളവർ ശാരീരിക ബുദ്ധിമുട്ട്, അലർജി തുടങ്ങിയ കാരണങ്ങളാണ് അറിയിച്ചിട്ടുള്ളത്. ഇത്തരം കാരണങ്ങൾ ആരോഗ്യവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുകയും മെഡിക്കൽ ബോർഡിനെ ബോധ്യപ്പെടുത്തുകയും വേണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ചെന്ന് വരും ദിവസങ്ങളിൽ നിർബന്ധമായും ഉറപ്പുവരുത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കണക്ക് അനുസരിച്ച് 10,000 ത്തോളം അദ്ധ്യാപക, അനദ്ധ്യാപകരാണ് ജില്ലയിൽ ജോലിചെയ്യുന്നത്.

# ജില്ലയിലെ വാക്സിനേഷൻ

ആകെ വിതരണം ചെയ്ത ഡോസുകൾ: 33.35 ലക്ഷം

ഒന്നാം ഡോസ്: 19.76 ലക്ഷം

രണ്ടാം ഡോസ്: 13.58 ലക്ഷം

പുരുഷന്മാർ: 15.25 ലക്ഷം

സ്ത്രീകൾ: 18.08 ലക്ഷം

60 വയസിന് മുകളിലുള്ളവർ: 9.06 ലക്ഷം

45നും 59 നുമിടയിലുള്ളവർ: 9.98 ലക്ഷം

18നും 44 നുമിടയിലുള്ളവർ: 14.29 ലക്ഷം

കൊവിഷീൽഡ്: 29.53 ലക്ഷം

കൊവാക്സിൻ: 3.76 ലക്ഷം

'' നിലവിൽ ജില്ലയിൽ വാക്സിൻ ക്ഷാമമില്ല. രണ്ടാം ഡോസ് സ്വീകരിക്കുന്നവരിൽ കാലതാമസം വരുത്തുന്നവരെ കണ്ടെത്തി വാക്സിനേഷൻ ഫലപ്രദമാക്കുന്നുണ്ട്. കൊവിഡ് രോഗമുക്തിക്ക് ശേഷമുള്ളവർക്കാണ് കൂടുതലായും ഒന്നാം ഡോസ് നൽകാനുള്ളത്. ഈമാസം അവസാനത്തോടെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാകും ''

ഡോ.എം.എസ് അനു, ജില്ലാ നോഡൽ ഓഫീസർ, കൊവിഡ് വാക്സിനേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.