ആത്മവിശ്വാസത്തോടെ മകൾ ഉത്തര റാംപിൽ ചുവടുവച്ചതിന്റെ സന്തോഷം പങ്കുവച്ച് അഭിനേത്രി ആശ ശരത്ത്. റാംപിൽ തിളങ്ങുന്ന മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ആശ ശരത്ത് തന്നെയാണ് സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.''ജയവും തോൽവിയും ഉണ്ടാകും. മത്സങ്ങളിൽ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് പ്രധാനം. ഈ സൗന്ദര്യ മത്സരത്തിലൂടെ ഗാർഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു."" ആശ ശരത്ത് കുറിച്ചു.
അടുത്തിടെ വെള്ളിത്തിരയിലും ഉത്തര ശരത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഖെദ്ദ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് മകൾ ഉത്തരയുടെ സിനിമാ അരങ്ങേറ്റം. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് നിർമാണം. ബെൻസി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |