SignIn
Kerala Kaumudi Online
Friday, 26 April 2024 6.24 PM IST

സംഘ പരിവാർ നീക്കത്തെ കരുതണം: യു .ഡി .എഫ്

udf

കണ്ണൂർ: ജില്ലയിലെ സമുദായിക സൗഹാർദ്ദ അന്തരീക്ഷം തകർത്ത് സമുദായങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കു വാനുള്ള ആർ.എസ്.എ സ്- ബി.ജെ.പി കുതന്ത്രവും അവരെ പ്രോത്സാഹിപ്പിക്കുന്ന പൊലീസ് നിലപാടും പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ബി.ജെ.പി നേതാവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ആർ.എസ്.എ സ് പ്രവർത്തകർ തലശ്ശേരിയിൽ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യം ബോധപൂർവം വർഗ്ഗീയകലാപം ഉണ്ടാക്കാൻ വേണ്ടിയാണെന്നും യോഗം കുറ്റപ്പെടുത്തി. ചെയർമാൻ പി .ടി .മാത്യു അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി, വി. എ .നാരായണൻ, എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.