തിരുവനന്തപുരം : വാക്സിനെടുക്കാതെ കൊവിഡ് പോസിറ്റീവാകുന്നവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയില്ലെന്ന ഉത്തരവിറങ്ങി. അതേസമയം, രോഗങ്ങളും അലർജിയുമുള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ വാക്സിൻ സ്വീകരിക്കാൻ ചിലർ വിമുഖത കാട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയുടെ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |