SignIn
Kerala Kaumudi Online
Tuesday, 18 January 2022 10.45 AM IST

റോഡ് ഉദ്ഘാടനത്തിന് തേങ്ങയുടച്ചു: പൊട്ടിയത് റോഡ്!

bjp-mla

ലക്​നൗ: യു.പിയിലെ ബിജ്നോറിൽ പുതുതായി ടാറിട്ട റോഡ് ഉദ്ഘാടനം ചെയ്യാൻ ബി.ജെ.പി എം.എൽ.എ സുചി മൗസം തേങ്ങയുടച്ചപ്പോൾ പൊട്ടിയത് റോഡ്. ഒരു കോടി രൂപയിലേറെ ചെലവഴിച്ച്​ ടാർ ചെയ്​ത റോഡാണ് തേങ്ങ വീണയുടനെ പൊട്ടിപ്പൊളിഞ്ഞത്. തേങ്ങയൊട്ട് പൊട്ടിയതുമില്ല. 7.5 കിലോമീറ്ററോളം വരുന്ന​ റോഡാണിത്​. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സുചി അറിയിച്ചു. തേങ്ങയുടച്ചയുടൻ റോഡിൽ നിന്നും ടാറിന്റെ കഷണങ്ങൾ ഇളകി തെറിച്ചു. ഇതോടെ ദേഷ്യപ്പെട്ട എം.എൽ.എ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടവരെയും വിളിച്ചുവരുത്തി. റോഡിന്റെ ബാക്കി ഭാഗം വിശദമായി പരിശോധിച്ചു. ഉദ്യോഗസ്ഥർ എത്തുന്നതിനായി മൂന്നു മണിക്കൂറിലേറെ നേരം സുചി കാത്തിരുന്നു. ജില്ല മജിസ്‌ട്രേറ്റിനോട് അടക്കം സംസാരിച്ച എം.എൽ.എ കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. റോഡിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക്​ അയച്ചിട്ടുണ്ട്. റോഡിന്റെ 700 മീറ്ററിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായതെന്ന് സുചി വ്യക്തമാക്കി.

.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BJP MLA INAUGURATES ROAD IN UP WITH COCONUTS; RUINED ROAD INSTEAD OF COCONUT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.