കോട്ടയം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കൊടുങ്ങൂരിൽ നാലര ഏക്കർ തരിശു നിലത്ത് തീറ്റപ്പുൽ കൃഷി ചെയ്യും. ക്ഷീര വികസന വകുപ്പ് വികസിപ്പിച്ചെടുത്ത സിഒ 3, സിഒ 5, സൂപ്പർനേപ്യർ എന്നീ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. ആദ്യ വിളവെടുപ്പിനുശേഷം ഓരോ 45 ദിവസം കൂടുമ്പോഴും വിളവെടുക്കാൻ സാധിക്കും. തരിശുനില തീറ്റപ്പുൽകൃഷി പദ്ധതി പ്രകാരം 93,000 രൂപ സംഘത്തിന് ക്ഷീരവികസനവകുപ്പിന്റെ ധനസഹായം ലഭിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന സംഘമാണ് കൊടുങ്ങൂർ ക്ഷീരവികസന സംഘം. ദിവസം 2,200 ലിറ്റർ പാല് അളക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |