ലണ്ടൻ : പ്രശസ്ത ബ്രിട്ടീഷ് സിനിമ - നാടക നടനായ ആന്റണി ഷെർ (72) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. കിംഗ് ലിയർ മുതൽ ഷൈലോക്ക് വരെയുള്ള വില്യം ഷേക്സ്പിയറിന്റെ വിഖ്യാതമായ ഒട്ടുമിക്ക കഥാപാത്രങ്ങളും ഷെർ നാടകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. 2000ത്തിൽ നൈറ്റ് പദവി ലഭിച്ചു.
സൂപ്പർമാൻ II, എറിക് ദ വൈക്കിംഗ്, യംഗ് പോയിസണേഴ്സ് ഹാൻഡ് ബുക്ക്, ഷേക്സ്പിയർ ഇൻ ലവ്, മാക്ബത്ത്, ചർച്ചിൽ : ദ ഹോളിവുഡ് ഇയേഴ്സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോറൻസ് ഒലിവിയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |