ന്യൂഡൽഹി: ഡൽഹിയിലെ ഗസ്റ്റ് അദ്ധ്യാപകർ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിക്ക് മുമ്പിൽ നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് പഞ്ചാബ് പി.സി.സി പ്രസിഡന്റ് നവജോത് സിംഗ് സിദ്ദു.
കഴിഞ്ഞ ദിവസം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ മണ്ഡലത്തിലെ സ്കൂളുകൾ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന് തിരിച്ചടിയായാണ് സിദ്ദു സമരത്തിൽ പങ്കെടുത്തത്. ഡൽഹിയിലെ വിദ്യാഭ്യാസ മാതൃകയെ സിദ്ദു രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലെ അദ്ധ്യാപകർ കരാർ തൊഴിലാളികൾ മാത്രമാണ്. കഴിഞ്ഞ 5 വർഷം കൊണ്ട് ഡൽഹിയിലെ തൊഴിലില്ലായ്മ നിരക്ക് 5 മടങ്ങ് വർദ്ധിച്ചിരിക്കുന്നുവെന്നും സിദ്ദു ആരോപിച്ചു.
അദ്ധ്യാപകരോടൊപ്പം മുദ്രാവാക്യം വിളിക്കുന്ന ചിത്രവും സിദ്ദു സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |