മരക്കാര്‍ സിനിമയെ സ്വീകരിച്ച കുടുംബ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് ലൈവിലായിരുന്നു താരത്തിന്റെ പ്രതികരണം . സിനിമയെ, നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പൈറസിയും സിനിമയെക്കുറിച്ചുള്ള മോശം പ്രചരണങ്ങളും ശരിയല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
പൈറേറ്റഡ് കോപ്പികള്‍ പ്രചരിപ്പിക്കരുത് അത് നിയമവിരുദ്ധമാണെന്നും ഒരുപാട് സ്വപ്‌നങ്ങളെ തകര്‍ക്കുകയാണ് അതിലൂടെ സംഭവിക്കുന്നത്. സിനിമയ്ക്ക് തുടക്കത്തില്‍ ഒരുപാട് ആവശ്യമില്ലാത്ത പ്രചാരണങ്ങള്‍ നടന്നു ആദ്യം. കാര്‍മേഘമൊക്കെ മാറി സൂര്യന്‍ കത്തിനില്‍ക്കുന്നത് പോലെ മാറും എന്നാണ് പ്രതീക്ഷയെന്ന് താരം പറയുന്നു. സിനിമ കാണുന്ന ആര്‍ക്കും കുറ്റങ്ങള്‍ പറയാന്‍ സാധിക്കില്ല. ഒരുപാട് പേരുടെ ജോലിയുടെ ഫലമാണ് സിനിമ. ഇത്തരം പ്രവണതകള്‍ പാടില്ലെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.
ലോകമാകെ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടി കളക്ട് ചെയ്തിരുന്നു. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |