SignIn
Kerala Kaumudi Online
Saturday, 27 April 2024 9.21 AM IST

മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തി;  പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

mullaperiyar-dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. നിലവിൽ ഒൻപത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 5600 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 141.9 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

സ്പിൽവേയിലെ ഷട്ടറുകൾ രാത്രി ഉയർത്തിയിരുന്നെങ്കിലും പതിനൊന്ന് മണിയോടെ ഒരു ഷട്ടര്‍ ഒഴിച്ച് ബാക്കിയെല്ലാം അടച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെ, ആദ്യം നാല് ഷട്ടറുകൾ ഉയര്‍ത്തി. അരമണിക്കൂറിന് ശേഷം വീണ്ടും നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു.

പെരിയാർ നദിയിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ടെന്നും, തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായി. നിലവിൽ 2400.66 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.