SignIn
Kerala Kaumudi Online
Friday, 26 April 2024 3.51 PM IST

പാർലമെന്റിൽ വരുന്നില്ല,​ എം.പിമാരെ ശാസിച്ച് മോദി

modi

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാന ബില്ലുകളുടെ ചർച്ചകളിൽ അടക്കം പങ്കെടുക്കാതെ മുങ്ങുന്ന ബി.ജെ.പി എം.പിമാരെ താക്കീത് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളോട് പറയുന്നത് പോലെ ആവർത്തിക്കാൻ കഴിയില്ലെന്നും വീഴ്ച ആവർത്തിച്ചാൽ പദവികളിൽ മാറ്റമുണ്ടാകുമെന്നും ഇന്നലെ നടന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ശൈത്യകാല സമ്മേളനത്തിൽ ബി.ജെ.പി എം.പിമാരിൽ ചിലർ സഭയിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ വിമർശനം. പാർലമെന്റ് സമ്മേളന കാലത്ത് സഭയിൽ ഹാജരായി നിയമ നിർമ്മാണ നടപടികളിലും ചർച്ചകളിലും പങ്കെടുക്കണമെന്ന് എം.പിമാരോട് പ്രധാനമന്ത്രി മുമ്പും നിർദ്ദേശിച്ചിരുന്നു. ശൈത്യകാല സമ്മേളനം തുടങ്ങിയ ശേഷമുള്ള ആദ്യ പാർലമെന്ററി ബോർഡ് സമ്മേളനമാണ് ഇന്നലെ ചേർന്നത്.

സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്നതും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, എസ്. ജയശങ്കർ, പ്രഹ്ളാദ് ജോഷി, ജിതേന്ദ്ര സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.