മലപ്പുറം: തിരുനാവായ സർവ്വോദയ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വരവു ചെലവ് കണക്കുകളിൽ സുതാര്യത ആവശ്യപ്പെട്ട് ഗാന്ധിമാർഗ്ഗ പ്രവർത്തകർ തവനൂർ ഖാദി ഷോപ്പിനു മുന്നിൽ പ്രാർത്ഥനാ യോഗം നടത്തി. കഴിഞ്ഞ അഞ്ചു വർഷമായി മേളയുടെ യഥാർത്ഥ കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും ഇടപാടുകളിൽ അഴിമതിയുള്ളതായും പ്രവർത്തകർ ചൂണ്ടിക്കാട്ടി. പി.കെ.നാരായണൻ , ഉദയകുമാർ, ഇ. സത്യൻ,സുകുമാരൻ,സദാശിവപിള്ള,സലീം അമ്പലങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |