പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 202352 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ രണ്ടു പേർ ഇന്നലെ മരിച്ചു.
കോന്നി സ്വദേശി (76) കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും
പെരിങ്ങര സ്വദേശി (65) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
ഇന്നലെ 186 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 199130 ആണ്. ജില്ലക്കാരായ 1795 പേർ ചികിത്സയിലാണ്. ഇതിൽ 1766 പേർ ജില്ലയിലും, 29 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയിൽ ആകെ 3069 പേർ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |