SignIn
Kerala Kaumudi Online
Friday, 26 April 2024 6.45 PM IST

വികാരങ്ങൾ ഉണരുന്ന നേരം! ലൈംഗിക ബന്ധം ഏറ്റവും നന്നായി ആസ്വദിക്കാൻ ചെയ്യേണ്ട പ്രധാന കാര്യം ഇതാണ്

sex

ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് സെക്‌സ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നല്ലേ പറയാറ്. അതുപോലെ ലൈംഗിക ബന്ധം ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്നത് ഏത് സമയത്താണെന്ന് അറിയാമോ? രാത്രിയാണെന്നായിരിക്കും മിക്കവരുടെയും മറുപടി.

എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ഏറ്റവും നല്ല സമയം രാവിലെ 7.30 ആണെന്നാണ് ഇതുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ പറയുന്നത്. അതായത് രാവിലെ ഉറക്കമുണർന്ന് ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളികൾക്ക് കൂടുതൽ ആനന്ദം നൽകുന്നുവെന്നാണ് സെക്‌സോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

മണിക്കൂറുകൾ നീണ്ട വിശ്രമത്തിന് ശേഷം, ഉറക്കമുണരുമ്പോൾ മനസ് ശാന്തമായിരിക്കും. ഈ സമയം ഊർജ്ജ നില ഏറ്റവും ഉയർന്ന അവസ്ഥയിലായിരിക്കും. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ സ്റ്റാമിന ഉണ്ടാകുന്നതും രാവിലെയാണെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ദിവസം മുഴുവൻ 'ഫ്രഷ് ഫീൽ' ഉണ്ടാക്കുന്നു. അതേസമയം സെക്‌സിൽ ഏറ്റവും പ്രധാനം രണ്ടുപേരുടെയും താത്പര്യങ്ങൾക്ക് പ്രധാന്യം നൽകുക എന്നതാണ്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് കൂടി പരിഗണിക്കുമ്പോഴേ ലൈംഗിക ബന്ധം നന്നായി ആസ്വദിക്കാൻ കഴിയുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, SEXUAL LIFE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.