ശ്വേത മേനോൻ,നിത്യദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി Not Church Bell ,It's Death Bell എന്ന ചിത്രത്തിന്റെ പൂജ 13ന് ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ നടക്കും.സൈക്കോ ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ ഇടവേളക്കുശേഷം നിത്യദാസ് തിരിച്ചുവരുന്നു എന്ന പ്രത്യേകതയുമുണ്ട്.കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.നാല്പത് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ചിത്രാഞ്ജലിയിൽ പൂർത്തിയായി വരുന്നു.എൽ. എ പ്രൊഡക്ഷൻസിന്റെ ബാനറിൽലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കെ. വി. അനിൽ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം അനിയൻ ചിത്രശാല.നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവി സംഗീതം പകരുന്നു. വിനീത് ശ്രീനിവാസനാണ് ഗായകൻ. കലാസംവിധാനം-സജീഷ് താമരശേരി, വസ്ത്രാലങ്കാരം-ബ്യൂസി ബി ജോൺ,മേക്കപ്പ്- പ്രദീപ് വിതുര,എഡിറ്റിംഗ്- ആനന്ദു എസ് വിജയ്, പ്രൊജക്ട് ഡിസൈനർ രതീഷ് പല്ലാട്ട്,അനുകുട്ടൻ,ജോബിൻ മാത്യു, ഡിസൈനർ-സേതു ശിവാനന്ദൻ. വാർത്ത പ്രചാരണം : സുനിത സുനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |