തമിഴിൽ ജനപ്രിയ താരം വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമാണ് 96. ഏറ്രവും സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയായിരുന്നു 96. ഈ സിനിമയുടെ കന്നട റീമേക്കായ 99 ന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം ഭാവന ജാനുവായും റാം ആയി ഗോൾഡൻ സ്റ്റാർ ഗണേഷും വേഷമിടുന്നു.
വിവാഹത്തോടെ ഇടവേളയെടുത്ത ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 99. നീണ്ട കാത്തിരിപ്പിന് ശേഷം തൃഷ അനശ്വരമാക്കിയ ജാനുവായി ഭാവനയെത്തുമ്പോഴുള്ള ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുടെ ലിറിക്കൽ വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രീതം ഗബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. കവിരാജിന്റെ വരികൾക്ക് അർജുൻ ജന്യ സംഗീതം നിർവഹിച്ചിരിക്കുന്നു. രാമു നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |