SignIn
Kerala Kaumudi Online
Saturday, 27 April 2024 9.16 AM IST

11 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടി ചെയർമാന്മാരായി

p

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.വി. രാജേഷിനെ ക്ളേയ്സ് ആൻഡ് സിറാമിക്സിന്റെയും സി.ബി. ചന്ദ്രബാബുവിനെ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെയും ചെയർമാന്മാരായി നിയമിച്ചു. ഇതുൾപ്പെടെ വ്യവസായവകുപ്പിന് കീഴിലുള്ള പതിനൊന്ന് സ്ഥാപനങ്ങളിലേക്കാണ് ചെയർമാന്മാരെ നിയമിച്ചത്.

സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശൻമാസ്റ്ററെ സഹകരണസ്പിന്നിംഗ് മിൽസിന്റെയും ടി.കെ. ഗോവിന്ദൻമാസ്റ്ററെ ഹാൻവീവിന്റെയും ചെയർമാന്മാരായും കൊല്ലം ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ജയമോഹനെ കശുഅണ്ടിവികസനകോർപ്പറേഷന്റെയും എം. ശിവശങ്കരപ്പിള്ളയെ കാപ്പക്സിന്റെയും ചെയർമാന്മാരായും ആലപ്പുഴയിലെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കെ. മഹേന്ദ്രനെ ആലപ്പി സഹകരണസ്പിന്നിംഗ് മില്ലിന്റെയും ജില്ലാകമ്മിറ്റിയംഗം എം.എച്ച്. റഷീദിനെ കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുടെയും ജില്ലാസെക്രട്ടേറിയറ്റംഗം ജി. വേണുഗോപാലിനെ കയർകോർപ്പറേഷന്റെയും ചെയർമാന്മാരായും നിയമിച്ചു. കൂടാതെ എറണാകുളം ജില്ലാകമ്മിറ്റിയംഗം ആർ. അനിൽകുമാറിനെ ആലുവ എഫ്.ഐ.ടിയുടെയും നെടുവത്തൂർ ഏരിയ കമ്മിറ്റിയംഗം നെടുവത്തൂർ സുന്ദരേശനെ ആർട്ടിസാൻസ് വികസനകോർപ്പറേഷന്റെയും ചെയർമാന്മാരായി നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHAIRMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.